Connect with us

National

സൈറസ് മിസ്ത്രിയുടെ അപകട മരണം; കാര്‍ സഞ്ചരിച്ചത് അമിത വേഗത്തിലെന്ന് പോലീസ്

മറ്റൊരു വാഹനത്തിന് ഇടതുവശത്തൂടെ മറികടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡറില്‍ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു

Published

|

Last Updated

മുംബൈ |  ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇടയാക്കിയ കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതായി പോലീസ്. കാര്‍ സഞ്ചരിച്ച പാതയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലാണ് ഇക്കാര്യം പോലീസിന് ബോധ്യപ്പെട്ടത്. അപകടം സംഭവിക്കുന്നതിന് മുന്‍പുള്ള ഇരുപത് കിലോമീറ്റര്‍ ദൂരം വെറും ഒന്‍പത് മിനിറ്റിനുള്ളിലാണ് കാര്‍ ഓടിത്തീര്‍ത്തത്.

അപകടമുണ്ടായപ്പോള്‍ കാറിന് പിന്നിലുണ്ടായിരുന്ന എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പോലീസ് കണ്ടെത്തി. അപകടത്തില്‍ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. മുംബൈയിലെ ഗൈനോക്കളജിസ്റ്റായ അനഹിത പണ്ടോളയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നത് ഭര്‍ത്താവായ ഡാരിയസ് പണ്ടോളയാണ്.അപകടത്തില്‍ പരിക്കേറ്റ ഇരുവരും ഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സൂര്യനദിക്ക് കുറുകയുള്ള പാലത്തിന്റെ അപ്രോച്ച് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് ഇടതുവശത്തൂടെ മറികടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡറില്‍ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു.

 

Latest