Connect with us

National

അബദ്ധത്തില്‍ മിസൈല്‍ പതിച്ച സംഭവം; പാക്കിസ്ഥാന്‍ തിരിച്ചടിക്കാന്‍ തയ്യാറെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍

മാർച്ച് ഒൻപതാം തീയതിയാണ് ഇന്ത്യയുടെ മിസൈല്‍ പതിവ് അറ്റക്കുറ്റപ്പണികള്‍ക്കിടെ അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്ക് തൊടുത്തുവിടപ്പെട്ടത്.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ അതിര്‍ത്തിയില്‍ പതിച്ച സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായതായി റിപ്പോര്‍ട്ട്. എന്നാല്‍, മിസൈല്‍ അബദ്ധത്തില്‍ പതിച്ചതാണെന്ന് ഇന്ത്യ വിശദീകരിച്ചതോടെ അവസാന നിമിഷം പാക്കിസ്ഥാന്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാർച്ച് ഒൻപതാം തീയതിയാണ് ഇന്ത്യയുടെ മിസൈല്‍ പതിവ് അറ്റക്കുറ്റപ്പണികള്‍ക്കിടെ അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്ക് തൊടുത്തുവിടപ്പെട്ടത്. സംഭവത്തെ അപലപിച്ച പാകിസ്ഥാന്‍ രംഗത്ത് വന്നു. ഇതോടെ സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം കോര്‍ട്ട് ഓഫ് ഓര്‍ഡര്‍ പ്രഖ്യാപിക്കുകയും ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു. അബദ്ധത്തിലാണ് മിസൈല്‍ തൊടുത്തതെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു.

ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈലാണ് പാക്കിസ്ഥാനിലെ മിയാന്‍ ചന്നു മേഖലയില്‍ പതിച്ചത്. ഇന്ത്യയിലെ സിര്‍സയില്‍ നിന്നാണ് ഈ മിസൈല്‍ വിക്ഷേപിച്ചതെന്നും മിസൈല്‍ തങ്ങളുടെ മിസൈല്‍ വേധ സംവിധാനം തകര്‍ത്തുവെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.

Latest