Kerala
മുറിഞ്ഞകല്ലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇന്ന് രണ്ട് സംഭവങ്ങളിലായി എട്ടുപേര്‍ക്ക് പരുക്കേറ്റു
ഇന്നോവ കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് ആന്ധ്രാ സ്വദേശികള്‍ക്ക് പരുക്കേറ്റു. പിക് അപ് വാനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ക്ക് പരുക്ക്.
കോന്നി | പുനലൂര്‍-മൂവാറ്റുപുഴ പ്രധാനപാതയിലെ മുറിഞ്ഞകല്ലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് ഉച്ചയ്ക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ആന്ധ്രാ സ്വദേശികളാണ് പരുക്കേറ്റവര്‍. ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ അപകടത്തിന് തൊട്ടു മുമ്പ് എലിയറക്കലിന് സമീപം പേരൂര്‍കുളത്ത് ഫര്‍ണിച്ചര്‍ കയറ്റി വന്ന പിക് അപ് വാനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെയും കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കഴിഞ്ഞാഴ്ച മുറിഞ്ഞകല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് മുറിഞ്ഞകല്ലില്‍ വീണ്ടും അപകടങ്ങള്‍ സംഭവിക്കുന്നത്.