Connect with us

ipl 2022

അക്‌സറും ലളിതും തകര്‍ത്താടി; മുംബൈക്കെതിരെ ഡല്‍ഹിക്ക് അവിശ്വസനീയ ജയം

മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റെടുത്തു.

Published

|

Last Updated

മുംബൈ | ഐ പി എല്ലിലെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അവിശ്വസനീയ ജയം. തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് ഡല്‍ഹി ഉയിര്‍ത്തെഴുന്നേറ്റ് നാല് വിക്കറ്റിന്റെ വിജയം നേടിയത്. അഞ്ച് വിക്കറ്റിന് 72 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ അക്‌സര്‍ പട്ടേല്‍- ലളിത് യാദവ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. ലളിത് യാദവ് പുറത്താകാതെ 48ഉം അക്‌സര്‍ പട്ടേല്‍ 38ഉം റണ്‍സെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എടുത്തു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇശാന്‍ കിഷനും ഓപണിംഗ് കൂട്ടുകെട്ടില്‍ 67 റണ്‍സെടുത്തു. ഇശാന്‍ കിഷന്‍ പുറത്താകാതെ 81 റണ്‍സും രോഹിത് ശര്‍മ 41 റണ്‍സുമെടുത്തു. ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് മൂന്നും ഖലീല്‍ അഹ്മദ് രണ്ടും വിക്കറ്റെടുത്തു.

ഡല്‍ഹി ബാറ്റിംഗ് നിരയില്‍ പൃഥ്വി ഷാ (38), ടിം സീഫെര്‍റ്റ് (21), ശര്‍ദുല്‍ ഠാക്കൂര്‍ (22) എന്നിവർ ഭേദപ്പെട്ട ചെറുത്തുനില്‍പ്പ് നടത്തി. മുംബൈക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റെടുത്തു. മുംബൈയുടെ മുരുഗന്‍ അശ്വിന്‍ രണ്ടും ടൈമല്‍ മില്‍സ് ഒന്നും വിക്കറ്റെടുത്തു.