Kerala
പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍
വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇരുവരും.

തിരുവനന്തപുരം | ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭര്‍ത്താവ് ബാബു ജോണ്‍ (52) വെട്ടിയത്. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ.വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇരുവരും.
വെള്ളിയാഴ്ച രാത്രി വിജയ താമസിക്കുന്ന വീട്ടിലെത്തിയ ബാബു തര്‍ക്കത്തിനൊടുവില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈകളിലും താടിയിലും പരുക്കേറ്റ വിജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ ബാബു ജോണിനെ ഇന്നലെ പ്രദേശത്ത് നിന്നും വെള്ളറട പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----