Kerala
മുന്‍വിരോധത്താല്‍ മര്‍ദനം; പ്രതി അറസ്റ്റില്‍
മുടിയൂര്‍ക്കോണം വാളച്ചാല്‍ പുത്തന്‍ വീട്ടില്‍ രവീന്ദ്രന്‍ (71) ആണ് അറസ്റ്റിലായത്. മുടിയൂര്‍ക്കോണം ശാസ്താക്ഷേത്രത്തിന് സമീപം പാണ്ടിശ്ശേരിത്തുണ്ടില്‍ തുളസീധരനെയാണ് മര്‍ദിച്ചത്.

പത്തനംതിട്ട | മുന്‍വിരോധത്താല്‍ ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. മുടിയൂര്‍ക്കോണം വാളച്ചാല്‍ പുത്തന്‍ വീട്ടില്‍ രവീന്ദ്രന്‍ (71) ആണ് അറസ്റ്റിലായത്. മുടിയൂര്‍ക്കോണം ശാസ്താക്ഷേത്രത്തിന് സമീപം പാണ്ടിശ്ശേരിത്തുണ്ടില്‍ തുളസീധരനെയാണ് മര്‍ദിച്ചത്.
തുളസീധരന്റെ കൂടെ ജോലി ചെയ്തുകൊണ്ടിരുന്ന സുഹൃത്ത് മോഹന്‍ദാസിനെ പ്രതി അടിക്കുന്നത് തടഞ്ഞതിലുള്ള വിരോധമാണ് മര്‍ദനത്തിനു പിന്നില്‍.
ശാസ്താക്ഷേത്രത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിനടുത്തു വച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. എസ് ഐ. ജി സന്തോഷ് കുമാറാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. എസ് ഐമാരായ അനീഷ് എബ്രഹാം, പി കെ രാജന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.