Connect with us

Kerala

ലോഡിംഗിന്റെ കൂലി കുറഞ്ഞുപോയെന്ന് പറഞ്ഞ് സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍

ഇരുപ്പച്ചുവട്ടില്‍ അനില്‍ രാജ് (45), പതാലില്‍ പുത്തന്‍ വീട്ടില്‍ എസ് പി കുട്ടപ്പന്‍ (53) എന്നിവരാണ് വീട്ടില്‍ അതിക്രമിച്ചകയറി ഉപദ്രവിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ലോഡിംഗിന്റെ കൂലി കുറഞ്ഞുപോയെന്നു പറഞ്ഞ് സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട കുമ്പഴ മൈലാട്പാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ സുരേഷിനെ, പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

സുഹൃത്തുക്കളും അയല്‍വാസികളുമായ ഇരുപ്പച്ചുവട്ടില്‍ അനില്‍ രാജ് (45), പതാലില്‍ പുത്തന്‍ വീട്ടില്‍ എസ് പി കുട്ടപ്പന്‍ (53) എന്നിവരാണ് വീട്ടില്‍ അതിക്രമിച്ചകയറി ഉപദ്രവിച്ചത്.

കേസിലെ ഒന്നാം പ്രതി അനില്‍ രാജ് മുമ്പ് പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലും മോഷണ കേസിലും, കൂടല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.