Connect with us

Eranakulam

കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

 

കൊച്ചി|  പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസില്‍ പ്രതി ഫാജിസ് പിടിയിലായി. കച്ചേരിപ്പടി സ്വദേശിയാണ് ഫാജിസ്. പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ലാസര്‍ കൊലക്കേസ് പ്രതി ലാല്‍ജുവാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഫാജിസ് ലാല്‍ജുവിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലാല്‍ജുവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും ആക്രമത്തില്‍ പരിക്കേറ്റു. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഫാജിസ് ഒളിവില്‍ പോവുകയായിരുന്നു.

2021 ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ലഹരി ഇടപാട് ഉല്‍പ്പെടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Latest