Kerala
ഓണ്‍ലൈന്‍ ട്രേഡിങിലൂടെ ലാഭം; പത്ത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍
മലപ്പുറം വളാഞ്ചേരി പാലറ വീട്ടില്‍ ഫഹത്ബിന്‍ (21), മലപ്പുറം വളാഞ്ചേരി തറമേല്‍ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തലയോലപറമ്പ് | ഓണ്‍ലൈന്‍ ട്രേഡിങിലൂടെ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
തലയോലപ്പറമ്പ് ഭൂതപുരം ഭാഗത്ത് ശ്രീലക്ഷ്മി വീട്ടില്‍ രാമചന്ദ്രന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം വളാഞ്ചേരി പാലറ വീട്ടില്‍ ഫഹത്ബിന്‍ (21), മലപ്പുറം വളാഞ്ചേരി തറമേല്‍ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പല തവണകളായി പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.