Kerala
പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍
ആറന്മുള മലമൂടിയില്‍ കിടങ്ങന്നൂര്‍ നീര്‍വിളാകം കാവിരിക്കും പറമ്പില്‍ വീട്ടില്‍ കെ ആര്‍ കണ്ണന്‍(46) ആണ് അറസ്റ്റിലായത്
പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം പ്രാവശ്യം ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആറന്മുള മലമൂടിയില്‍ കിടങ്ങന്നൂര്‍ നീര്‍വിളാകം കാവിരിക്കും പറമ്പില്‍ വീട്ടില്‍ കെ ആര്‍ കണ്ണന്‍(46) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട വനിതാ എസ് ഐ കെ ആര്‍ ഷമിമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ സി പി ഓമാരായ പ്രദീപ്, ഉമേഷ്, ബിനു ഡാനിയേല്‍, താജുദീന്‍, സി പി ഓമാരായ വിഷ്ണു ജിതിന്‍ വിനോദ് സുന്നജന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.