Kerala
കൊച്ചിയില്‍ പോലീസിന് നേരെ പ്രതിയുടെ ആക്രമണം; എഎസ്ഐയുടെ തലയില്‍ കല്ലെറിഞ്ഞു, ഏഴു സ്റ്റിച്ച്
ഇതരസംസ്ഥാനക്കാരനായ ധനഞ്ജയനെ പോലീസ് പിടികൂടി.

കൊച്ചി|കൊച്ചിയില്‍ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. എഎസ്ഐയുടെ തലയില്‍ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിച്ചു. എറണാകുളം തൃക്കാക്കര എഎസ്ഐ ഷിബി കുര്യനെയാണ് ഇതരസംസ്ഥാനക്കാരനായ പ്രതി ധനഞ്ജയന്‍ ആക്രമിച്ചത്. ഷിബിന്റെ തലയില്‍ ഏഴ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
തൃക്കാക്കര ഡിഎല്‍എഫ് ഫ്ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട പ്രതി വാഹനങ്ങള്‍ തടഞ്ഞ് റോഡില്‍ പരാക്രമം കാട്ടുകയായിരുന്നു. ഈ വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തി.
പോലീസുകാരുടെ യൂണിഫോം വലിച്ചു കീറി. റോഡില്‍ കിടന്ന കല്ലെടുത്ത് എഎസ്ഐയുടെ തലയിലേക്ക് എറിയുകയും ചെയ്തു. പരുക്കേറ്റ എഎസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.