Kerala
പോക്‌സോ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും
2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം

പാലക്കാട് | പോക്‌സോ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് വടക്കഞ്ചേരി സ്വദേശി സജിത്തിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പ്രതി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പിഴയായി ചുമത്തിയ കാല്‍ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----