Kerala
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും
പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി

അടൂര്‍ | പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു കോടതി. കന്യാകുമാരി വിളവന്‍ കോട് അടയ്ക്കാക്കുഴിയില്‍ അനീഷ് രാജേന്ദ്രനെ (ഗോകുല്‍-31) ആണ് അടൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. അടൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും തുക അടയ്ക്കാത്ത പക്ഷം 21 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി. സ്മിത ജോണ്‍ ഹാജരായി
---- facebook comment plugin here -----