Connect with us

child kidnap

ട്രെയിന്‍ വന്നപ്പോള്‍ കുട്ടിയുമായി പൊന്തക്കാട്ടിലേക്കു ചാടിയെന്ന് പ്രതി ഹസന്‍ കുട്ടി

കുട്ടിയെ തട്ടിയെടുത്ത പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

Published

|

Last Updated

തിരുവനന്തപുരം | ചാക്കയില്‍ കിടന്നുറങ്ങിയ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ഉപേക്ഷിച്ച പ്രതി ഹസന്‍കുട്ടിയുടെ കുറ്റസമ്മത മൊഴി പുറത്ത്. കുട്ടിയെ പൊന്തക്കാട്ടിവച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നതായി ഇയാള്‍ മൊഴിനല്‍കി.

ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനേയും എടുത്ത് ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിന്‍ വന്നപ്പോള്‍ പൊന്തക്കാട്ടിലേക്ക് എടുത്ത് ചാടി. ഇവിടെ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നിറങ്ങി അലഞ്ഞ് നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ മേഖലയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ എടുത്ത് മുന്നോട്ടുപോകുമ്പോള്‍ കുഞ്ഞു കരഞ്ഞു. കുട്ടിയുടെ വായ പൊത്തിപിടിച്ച് റെയില്‍വേ ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിന്‍ വന്നു. ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടിലേക്ക് ചാടി. ഇതിനുശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിപ്പോള്‍ കുട്ടിയ്ക്ക് ബോധം നഷ്ടമായെന്ന് തോന്നി. മരിച്ചെന്നു കരുതി അവിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്നും ഇയാള്‍ മൊഴി നല്‍കി.

അഞ്ചടി താഴ്ചയുള്ള പൊന്തക്കാട്ടില്‍ നിന്നു കണ്ടെത്തിയ കുട്ടിക്ക് പരിക്കുകളുണ്ടായിരുന്നില്ല. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞില്ല. കുഞ്ഞിനെ തട്ടികൊണ്ടുപോയ സമയത്ത് ഹസ്സന്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളും കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംഭവശേഷം തമ്പാനൂരിലെത്തിയാണ് ഹസന്‍കുട്ടി രക്ഷപ്പെട്ടത്. ഈ വഴിയിലൂടനീളം പോലീസ് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കും അവിടെ നിന്ന് പഴനിയിലേക്കും പോയെന്നാണ് പ്രതിയുടെ മൊഴി. രണ്ടിടത്തും നേരിട്ടെത്തിച്ച് പോലീസ് തെളിവെടുക്കും. സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലായിരുന്ന രണ്ട് വയസ്സുകാരിയെയും മൂന്ന് സഹോദരങ്ങളെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരാഴ്ചത്തേക്കാണ് ഹസന്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

 

---- facebook comment plugin here -----

Latest