Connect with us

annie raja

ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി തെരഞ്ഞെടുപ്പ് ചുമതലയില്‍; പരിശോധിക്കുമെന്ന് ആനിരാജ

നിലമ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ പി എം ബഷീറിനെതിരെയാണു പരാതി

Published

|

Last Updated

കല്‍പ്പറ്റ | ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി തെരഞ്ഞെടുപ്പ് ചുമതലയില്‍ എത്തിയത് പരിശോധിക്കുമെന്ന് വയനാട്ടിലെ ഇടതു സ്ഥാനാര്‍ഥി ആനിരാജ. നിലമ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ പി എം ബഷീറാണ് കേസിലെ പ്രതി.

അഗളി ഭൂതിവഴി ഊരിലെ ഏഴ് ആദിവാസി കുടുംബങ്ങളുടെ ഭവനനിര്‍മാണം ഏറ്റെടുത്ത് പണം തട്ടിയ കേസിലെ പ്രതിയാണിയാള്‍. 14 ലക്ഷം തട്ടിയെന്ന ക്രൈംബ്രാഞ്ച് കേസിലെ ഒന്നാം പ്രതിയുമാണ്. ഗുണനിലവാരമില്ലാത്ത വീടുകള്‍ നിര്‍മ്മിച്ച് മിച്ചം വെച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതിയില്‍ നടന്നുവരികയാണ്. ദളിത് പ്രശ്‌നങ്ങളില്‍ സ്ഥിരം ഇടപെടുന്ന വ്യക്തിയായ ആനിരാജയുടെ തെരഞ്ഞെടുപ്പ് ചുമതലയിലാണ് ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി ഉള്‍പ്പെട്ടിരിക്കുന്നത്.

പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് ആനി രാജ പറഞ്ഞു. ഇടതു പക്ഷത്തിന്റെ സംവിധാനം അത് പരിശോധിക്കു മെന്നും അവര്‍ അറിയിച്ചു.

 

Latest