Kerala
ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി
തിരുവല്ല ഇരവിപേരൂര്‍ കോഴിമല കുരിശുകവല തൈപ്പറമ്പില്‍ വീട്ടില്‍ അഞ്ചുക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസ് (44)നെയാണ് കാപ്പ നടപടിക്ക് വിധേയനാക്കിയത്.
![](https://assets.sirajlive.com/2025/02/kappa-897x538.jpg)
തിരുവല്ല | നാട്ടിലെ കുപ്രസിദ്ധ റൗഡിയെ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. തിരുവല്ല ഇരവിപേരൂര്‍ കോഴിമല കുരിശുകവല തൈപ്പറമ്പില്‍ വീട്ടില്‍ അഞ്ചുക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസ് (44)നെയാണ് കാപ്പ നടപടിക്ക് വിധേയനാക്കിയത്.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ റിപോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജി. എസ് അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും, കോടതിയില്‍ വിചാരണയിലിരിക്കുന്നതുമായ ആറ് കേസുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്മേലാണ് നടപടി.
2014 മുതല്‍ തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച ആറ് കേസുകള്‍ കൂടാതെ, തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലും, ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.