Connect with us

Kerala

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതികള്‍ അക്രമാസക്തരായി; കോടതിയുടെ ചില്ലുകള്‍ തകര്‍ത്തു

പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയില്‍ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്

Published

|

Last Updated

കൊല്ലം |  കൊല്ലം കലക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ അക്രമാസക്തരായി വിലങ്ങ് ഉപയോഗിച്ച് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.

2016 ജൂണ്‍ 15 നാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം നടന്നത്.ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയില്‍ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്.അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍ ,ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.

പ്രതികളെ പിന്നീട് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പോലീസ് ഇവര്‍ക്കെതിരെ മറ്റൊരു കേസെടുക്കും. അതേ സമയം, സ്‌ഫോടനക്കേസില്‍ നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.

 

---- facebook comment plugin here -----

Latest