Connect with us

Kerala

കൊലപാതക കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

ആലപ്പുഴ അരൂരിലെ സഞ്ജയ് ഉല്ലാസാണ് കണ്ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

കണ്ണൂര്‍ | കൊലപാതകം നടത്തിയ ശേഷം കറങ്ങി നടക്കുകയായിരുന്ന പ്രതി കണ്ണൂരില്‍ പിടിയിലായി. ആലപ്പുഴ അരൂരിലെ സഞ്ജയ് ഉല്ലാസാണ് കണ്ണൂര്‍ റെയില്‍വേ പോലീസിന്റെ പിടിയിലായത്.

ആലപ്പുഴ അരൂരില്‍ വിഷുത്തലേന്ന് നടന്ന കൊലപാതക കേസിലെ പ്രതിയാണ് സഞ്ജയ് ഉല്ലാസെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത സഞ്ജയിയെ ടിക്കറ്റ് പരിശോധനക്കിടെയാണ് കണ്ടെത്തുന്നത്. തുടര്‍ന്ന് തലശ്ശേരിയില്‍ ഇറക്കിവിട്ട പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കുന്നത്.

വിഷുവിന്റെ തലേദിവസം അരൂര്‍ പാട്ടുവീട്ടില്‍ ഫെലിക്സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ അരൂര്‍ കാട്ടിച്ചിറ ഹൗസില്‍ സജ്ഞയ് ഉല്ലാസ്. കണ്ണൂര്‍ റെയില്‍വേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് അരൂര്‍ പോലീസിന് കൈമാറി. ഇന്നലെ രാത്രിയില്‍ തന്നെ ആലപ്പുഴയിലേക്കു കൊണ്ടുപോയി. കേസിലെ കൂട്ടുപ്രതിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പോയതിനു ശേഷമാണ് കണ്ണൂരില്‍ എത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.

 

Latest