Kerala
പോക്‌സോ കേസുകളിലെ പ്രതി വീണ്ടും സമാന കേസില്‍ അറസ്റ്റില്‍
പീഡിപ്പിച്ചത് സാമൂഹിക മാധ്യമം വഴി പരിചയമുള്ള പെണ്‍കുട്ടിയെ

പത്തനംതിട്ട | സമൂഹ മാധ്യമം വഴി പ്രണയത്തിലായ 16 കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഐരാപുരം കുന്നുകുരുടി ഐരാപുരം പഞ്ചായത്ത് ഓഫീസിനു സമീപം മണ്ണുമോളത്ത് വീട്ടില്‍ എം എസ് സുജിത്ത്(25) ആണ് അറസ്റ്റിലായത്. ഇയാള്‍ വൈക്കം കുറത്തികാട് പോലീസ് സ്റ്റേഷനുകളിലെ പോക്‌സോ കേസുകളിലും കുന്നത്തുനാട്, കോട്ടയം റെയില്‍വേ എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയാണ്.
സാമൂഹിക മാധ്യമം വഴി പരിചയമുള്ള പെണ്‍കുട്ടിയെ ഈമാസം 11ന് പുലര്‍ച്ചെ അഞ്ചിന് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി എറണാകുളത്തെ കുന്നുകുരുടി ഐരാപുരത്തെ ബന്ധുവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----