Kerala
വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതി; ബിജെപി പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി
പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ്

തൃശൂര്‍ നിരവധി കേസുകളില്‍ പ്രതിയായ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂര്‍ മണ്ണായി വീട്ടില്‍ ശ്രീജിത്തിനെയാണ് (42 വയസ്സ്) നാടുകടത്തിയത്.
ഈ വര്‍ഷം ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പര്‍ ചെരുന്തറ വാര്‍ഡ് അംഗമാണ് ശ്രീജിത്ത്
---- facebook comment plugin here -----