Kerala
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി സുഹൃത്തിനെ കാണാന്‍ തോക്കുമായി മെഡിക്കല്‍ കോളേജില്‍; പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണ്‍ ആണ് തോക്കുമായെത്തിയത്
തിരുവന്തപുരം | നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി തോക്കുമായി തിരുവന്തപുരം മെഡിക്കല്‍ കോളേജിലെത്തി. അത്യാഹിത വിഭാഗത്തിലേക്കാണ് കല്ലമ്പലം സ്വദേശി സതീഷ് സാവണ്‍ തോക്കുമായെത്തിയത്.
അത്യാഹിത വിഭാഗത്തിലെത്തി ഇയാള്‍ ബഹളം വെക്കുകയായിരുന്നു. കൈവശം തോക്ക് കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.
---- facebook comment plugin here -----