Kerala
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
അറിയപ്പെടുന്ന റൗഡിയാണിയാൾ

പത്തനംതിട്ട | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പത്തനംതിട്ട ജില്ലയിൽ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പിൽ വീട്ടിൽ സച്ചിൻ വി രാജി(28)നെയാണ ജില്ലയിൽ കടക്കുന്നത് തടഞ്ഞ് ഡി ഐ ജി എസ് അജിതാ ബേഗം ഉത്തരവായത്.
ഉത്തരവ് കൈപ്പറ്റിയ ഇയാൾ തൃശൂർ മണ്ണൂത്തി കാളത്തോട്ടേക്ക് താമസം മാറ്റി. പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ‘അറിയപ്പെടുന്ന റൗഡി’ ആയ ഇയാൾ, 2018 മുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് അടിക്കടി സമാധാനലംഘനം നടത്തിവരികയാണ്. അടിപിടി, കുറ്റകരമായ നരഹത്യാശ്രമം, കൂട്ടായകവർച്ച, ലഹളയുണ്ടാക്കുക, സംഘം ചേർന്നുള്ള ആക്രമണം, ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.
---- facebook comment plugin here -----