Kerala
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഒരുവര്‍ഷത്തേക്ക് നാടുകടത്തി
ആറന്മുള ഇലന്തൂര്‍ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടില്‍ ആരോമല്‍ (21)നെയാണ് നാടുകടത്തിയത്.

പത്തനംതിട്ട | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കി.
ആറന്മുള ഇലന്തൂര്‍ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടില്‍ ആരോമല്‍ (21)നെയാണ് ജില്ലയില്‍ കടക്കുന്നത് തടഞ്ഞ് കാപ്പ ചുമത്തി ഡി ഐ ജി. എസ് അജിതാ ബേഗം ഉത്തരവായത്.
കുപ്രസിദ്ധ റൗഡി ആയ ഇയാള്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പ് തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. 2018 മുതല്‍ ആറന്മുള, പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊതുജീവിതത്തിന് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കുറ്റകരമായ നരഹത്യാശ്രമം, തീവെപ്പ്, മോഷണം സ്ത്രീകളോട് മര്യാദലംഘനം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്തു. നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളാണ്.