Kerala
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി

പത്തനംതിട്ട | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ പ്രകാരം ഏനാത്ത് പോലീസ് കരുതല്‍ തടങ്കലിലാക്കി. പത്തനംതിട്ട അടൂര്‍ ഏനാദിമംഗലം കുന്നിട ഉഷാഭവനം ഉമേഷ് കൃഷ്ണനെ(32)യാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. ഏനാത്ത് ആറന്മുള പന്തളം കൊട്ടാരക്കര പത്തനാപുരം അച്ചന്‍കോവില്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അടിക്കടി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയതിനു ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നില്‍വിലുണ്ട്.
അടിപിടി , ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറി ആക്രമണം, നരഹത്യ ശ്രമം, തട്ടിക്കൊണ്ടുപോയി കവര്‍ച്ച, ഭീഷണിപ്പെടുത്തി കവര്‍ച്ച, കുട്ടികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തുക, ലൈംഗിക പീഡനം, കാപ്പ നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി. ചിറ്റാര്‍, അടൂര്‍, പത്തനംതിട്ട, ഏനാത്ത്, ആറന്മുള എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തതും കോടതിയില്‍ വിചാരണയിലിരിക്കുന്നതുമായ കേസുകളാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രതിയെ അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോന്നിയില്‍ നിന്നും പിടികൂടിയത്. ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എ ജെ അമൃത് സിംഗ് നായകം, കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സി പി ഓമാരായ ഷഹീര്‍ അമല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.