Kerala
ടി പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നീക്കം; കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
തിരുവനന്തപുരം | ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെകെ രമ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.സബ് മിഷന്‍ ആയി ഉന്നയിക്കാം എന്ന് സ്പീക്കര്‍ അറിയിച്ചു.
അതേസമയം പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് ഉന്നയിച്ചു. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടന്നിട്ടില്ല എന്ന് പറയേണ്ടത് സ്പീക്കറല്ല മുഖ്യമന്ത്രിയാണണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാരിന് ഭയം ആണെന്നും പറഞ്ഞ് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിട്ടുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകളും പിടിച്ച് പ്രതിഷേധം നടത്തി.
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെകെ രമ ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കും.