Connect with us

National

യു പി യില്‍ കൊലക്കേസ് പ്രതി ജയിലില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ ലൈവ് ചെയ്തു

ഞാന്‍ സ്വര്‍ഗത്തിലാണെന്നും ആസ്വദിക്കുകയാണെന്നും പ്രതി

Published

|

Last Updated

ബറേലി | ഉത്തര്‍പ്രദേശില്‍ കൊലക്കേസ് പ്രതി ജയിലില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ലൈവ് സംപ്രേഷണം ചെയ്തു. താന്‍ സ്വര്‍ഗത്തിലാണെന്നും ജീവിതം ആസ്വദിക്കുകയാണെന്നും ഇയാള്‍ ലൈവില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
രണ്ട് മിനിറ്റ് ദൈര്‍ഗ്യമുള്ള വീഡിയോയില്‍ പ്രതിയായ ആസിഫ് താന്‍ വൈകാതെ ജയില്‍മോചിതനാകുമെന്നും പറയുന്നുണ്ട്.

2019 ഡിസംബര്‍ 2 ന് പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടര്‍ രാകേഷ് യാദവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആസിഫ്. കേസിലെ മറ്റൊരു പ്രതിയായ രാഹുല്‍ ചൗധരിയും ബറേലി സെന്‍ട്രല്‍ ജയിലിലുണ്ട്.

ലൈവ് വീഡിയോ വൈറലായതോടെ കൊല്ലപ്പെട്ട രാകേഷ് യാദവിന്റെ സഹോദരന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉമേശ് പ്രതാപ് സിംഗിനെ കണ്ട് പരാതി നല്‍കി. ആസിഫിന് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കുന്തല്‍ കിഷോര്‍ പറഞ്ഞു.

 

Latest