Connect with us

Kerala

ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയെന്ന് ആരോപണം; മന്ത്രി റിയാസിനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം| പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി. ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയെന്നാണ് ആരോപണം. കലാപാഹ്വാനം നടത്തിയ മന്ത്രി റിയാസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണമെന്ന മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. നാലാം കിട ഡിവൈഎഫ്‌ഐ നേതാവിന്റെ സ്വരത്തില്‍ ഒരു മന്ത്രി സംസാരിക്കരുത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത വാക്കുകളാണ് റിയാസ് നടത്തിയതെന്നും ബിജെപി വ്യക്തമാക്കി.

 

 

 

Latest