Connect with us

National

രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം; യു പിയില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

പാര്‍ട്ടി ദേശീയ സെക്രട്ടറി രാജീവ് റായി ഉള്‍പ്പടെയുള്ളവരുടെ വീടുകളിലാണ് പരിശോധന പുരോഗമിക്കുന്നത്

Published

|

Last Updated

ലഖ്‌നൗ |  ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പാര്‍ട്ടി ദേശീയ സെക്രട്ടറി രാജീവ് റായി ഉള്‍പ്പടെയുള്ളവരുടെ വീടുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. സമാജ്വാദി പാര്‍ട്ടിയുടെ മെയ്ന്‍പുരിയിലെ നേതാവ് മനോജ് യാദവിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.

വാരണാസിയില്‍ നിന്നുള്ള ആദായനികുതി വകുപ്പിന്റെ ഒരു സംഘമാണ് പരിശോധന നടത്തുന്നത്. ഇന്ന് രാവിലെയാണ് മൗ ജില്ലയിലുള്ള രാജീവിന്റെ വീട്ടിലെത്തിയത്. കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു ഗ്രൂപ്പിന്റെ ഉടമയാണ് രാജീവ് റായി.

2014ല്‍ ഘോഷി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്നു റായി. 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയെ വിജയിപ്പിക്കുന്നതിലെ ബുദ്ധികേന്ദ്രമായാണ് രാജീവ് റായിയെ വിലയിരുത്തുന്നത്.

യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ മെയിന്‍പുരിയില്‍ അഖിലേഷ് യാദവിന്റെ അടുത്ത അനുയായിയാണ് മനോജ് യാദവ്. യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ പരിശോധനകള്‍ രാഷ്ടീയ പകപോക്കലായാണ് കണക്കാക്കുന്നത്.