Connect with us

Kerala

ആരോപണ വിധേയനായ പി കെ ശശി പാലക്കാട്ട് പ്രചാരണത്തിനില്ല

പി കെ ശശി കെ ടി ഡി സി ചെയര്‍മാന്‍ എന്ന നിലയില്‍ വിദേശയാത്ര പോവുകയാണ്

Published

|

Last Updated

തിരുവനന്തപുരം | മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയെപാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കേണ്ടെന്ന് സി പി എം.

വിവിധ പരാതികളുടെ പേരില്‍ സി പി എം അച്ചടക്ക നടപടി നേരിട്ട പി കെ ശശി കെ ടി ഡി സി ചെയര്‍മാന്‍ എന്ന നിലയില്‍ വിദേശയാത്ര പോവുകയാണ്. ഇന്റര്‍നാഷണല്‍ ട്രെഡ് ഫെയര്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ ശശിക്ക് അനുമതി നല്‍കിയത്. അടുത്ത മാസം 5,7 തിയതികളില്‍ ലണ്ടനിലും 12, 14 തിയതികളില്‍ ജര്‍മനിയിലും ആണ് പരിപാടികള്‍ നടക്കുന്നത്. കേരള ടൂറിസത്തെ വിദേശ മാര്‍ക്കറ്റുകളില്‍ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക.

സഹകരണ സ്ഥപനങ്ങളിലെ അനധകൃത നിയമനം, പാര്‍ട്ടി ഓഫീസ് നിര്‍മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നിവയാണ് നടപടിക്ക് കാരണം. സാമ്പത്തിക തിരിമറിയും നിയമനത്തില്‍ സ്വജനപക്ഷപാതവും കാണിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ശശിയെ പാര്‍ട്ടിയുടെ മുഴുവന്‍ കമ്മിറ്റികളില്‍നിന്നും ഒഴിവാക്കിയിരുന്നു.

പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശശിയെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് തരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ശശിയെ ഇതുവരെ പാര്‍ട്ടി നീക്കിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലെത്തുകയുള്ളൂ. അതേസമയം ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപണം.