Connect with us

sexual abuse case

രണ്ടു പോക്‌സോ കേസുകളിലായി പ്രതിക്ക് 27 വര്‍ഷം തടവും 80,000 രൂപ പിഴയും വിധിച്ചു

2022-2023 കാലഘട്ടങ്ങളിലാണ് കേസിനു ആസ്പദമായ സംഭവങ്ങള്‍ നടന്നത്.

Published

|

Last Updated

തിരുവനന്തപുരം | രണ്ടു പോക്‌സോ കേസുകളിലായി പ്രതിക്ക് 27 വര്‍ഷം തടവും 80,000 രൂപ പിഴയും വിധിച്ചു.
നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ പനയറക്കാല, മാവറത്തല ഷിനു (41)വിനെ യാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്. 2022-2023 കാലഘട്ടങ്ങളിലാണ് കേസിനു ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്രതി മറ്റു രണ്ടു കേസുകളില്‍ കൂടി വിചാരണ നേരിടുകയാണ്.

ഒരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു 17 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണു ശിക്ഷ വിധിച്ചത്. മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയും വിധിച്ചു. പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എസ് എസ് സജികുമാറാണ് കേസ് അന്വേഷിച്ചത്.

പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്ന് ഒരു കേസില്‍ 17 സാക്ഷികളെയും മറ്റൊരു കേസില്‍ 15 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍, ശ്യാമളാ ദേവി എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

---- facebook comment plugin here -----

Latest