Connect with us

Kerala

ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതി എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ഒളിവില്‍പോയ പ്രതി വ്യാജപേരിലാണ് സ്ഥലത്ത് കഴിഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കി

Published

|

Last Updated

വാകത്താനം | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം തട്ടിയ യുവാവ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജേഷാണ് എട്ടുവര്‍ഷത്തിനു ശേഷം വാകത്താനം പോലീസിന്റെ പിടിയിലായത്. കാനഡയില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതി പണം തട്ടിയിരുന്നത്. ഇത്തരത്തില്‍ ഏഴു ലക്ഷം രുപയോളം ഇയാള്‍ സമ്പാദിച്ചിരുന്നു.തുടര്‍ന്ന് സംഭവത്തില്‍ ഇരയാക്കപ്പെട്ട യുവാവ് വാകത്താനം പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.

എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സമയം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇത്തരത്തില്‍ ഒളിവില്‍ കഴിയുന്നവരെ പിടികൂടാനായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണംസംഘം രൂപീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ മലപ്പുറത്ത് നിന്നും പിടികൂടിയത്. പ്രതി സ്ഥലത്ത് വ്യാജപേരിലാണ് കഴിഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest