Kerala
12 കാരിയെ ബലാല്‍സംഗം ചെയ്ത പ്രതി അറസ്റ്റില്‍
കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
പത്തനംതിട്ട | പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ കോട്ടൂര്‍ പുന്നിലം വലിയപറമ്പില്‍ വീട്ടില്‍ രഞ്ചു എന്ന് വിളിക്കുന്ന രഞ്ജിത്ത് വി രാജന്‍ (38) ആണ് അറസ്റ്റിലായത്. കുട്ടിയെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെയും ഇയാളുടെയും വീട്ടില്‍ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഈ വര്‍ഷം ആഗസ്റ്റിലും ഒക്ടോബറിലുമാണ് പല ദിവസങ്ങളിലായി പലപ്രാവശ്യം കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വനിതാ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, തുടര്‍ന്ന് പ്രതിയെ പുന്നിലത്തെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു. പിന്നീട് പെണ്‍കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തിരുവല്ല പോലീസ് 2015ല്‍ രജിസ്റ്റര്‍ ചെയ്ത, സ്ത്രീകള്‍ക്ക് നേരേ കയ്യേറ്റം നടത്തുകയും, മാനഹാനി ഉണ്ടാക്കുകയും, ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രഞ്ജിത്ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ പി എസ് സനില്‍, എ എസ് ഐ ജയകുമാര്‍, എസ് സി പി ഓമാരായ മനോജ്, അഖിലേഷ് പങ്കെടുത്തു.