Connect with us

Sexual Abuse

ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി കണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് | ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫ് ആണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദായ സംഭവം. യുവതിക്ക് ജോലി വാഗ്ദാനം ചെയ്തശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി കണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

Latest