Connect with us

National

കൗമാരക്കാരിയെ 34 തവണ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയെ മര്‍ദിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ 34 തവണ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.

Published

|

Last Updated

രാജ്‌കോട്ട്| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 34 തവണ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഗുജറാത്തിലെ രാജ്‌കോട്ട് കോടതി വധശിക്ഷ വിധിച്ചു. 11ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ജയേഷ് സര്‍വ്വയ്യ(26) കുത്തികൊലപ്പെടുത്തിയത്. കേസില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ആര്‍.ആര്‍.ചൗധരിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

2021 മാര്‍ച്ചിമാണ് സംഭവം നടക്കുന്നത്. ഇത് അപൂര്‍വമായ കേസാണെന്ന് കോടതി വിലയിരുത്തിയതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജനക് പട്ടേല്‍ പറഞ്ഞു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

2021 മാര്‍ച്ച് 16നാണ് ജയേഷ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ 34 തവണ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിനുശേഷം പ്രതിയെ തൂക്കിക്കൊല്ലണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഐപിസിയിലെ 302ാം വകുപ്പ് പ്രകാരം കോടതി പ്രതിക്ക് വധശിക്ഷയും 5000 രൂപ പിഴയും വിധിച്ചു. പ്രതിക്ക് അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

 

 

Latest