Connect with us

Kerala

ജയിലിനു സമീപം മരത്തില്‍ കയറി ഭീഷണി മുഴക്കിയ പ്രതിയെ പിടികൂടി; മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് ജയില്‍ സൂപ്രണ്ട്‌

ഒരു മണിക്കൂറോളം നീണ്ട തീവ്ര ശ്രമത്തിനൊടുവില്‍ ഇയാളെ പോലീസ് മരം കുലുക്കി താഴെ വിരിച്ച വലയിലേക്ക് വീഴ്ത്തുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതിയെ പിടികൂടി. ഒരു മണിക്കൂറോളം നീണ്ട തീവ്ര ശ്രമത്തിനൊടുവില്‍ ഇയാളെ പോലീസ് മരം കുലുക്കി താഴെ വിരിച്ച വലയിലേക്ക് വീഴ്ത്തുകയായിരുന്നു. പ്രതിക്ക് പരുക്കൊന്നും പറ്റിയിട്ടില്ല.

ജയിലിനു പുറത്തെ ഓഫീസിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇയാള്‍ കുതറിയോടി മരത്തിലേക്ക് കയറിയത്. തുടര്‍ന്ന് തനിക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ളതു കൊണ്ടാണ് ഇയാളെ തുറന്ന ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നതെന്ന് ജയില്‍ സൂപ്രണ്ട്‌ പറഞ്ഞു.

---- facebook comment plugin here -----

Latest