Connect with us

bomb attack

പോലീസിന് നേരെ ബോംബെറിഞ്ഞ പ്രതി പിടിയില്‍

ഒളിവില്‍ കഴിഞ്ഞത് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍

Published

|

Last Updated

തിരുവനന്തപുരം | പോലീസിന് നേരെ ബോംബെറിഞ്ഞ പ്രതി ഷഫീഖ് പിടിയില്‍. ആര്യനാട് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്.

വീട്ടുകാര്‍ രാവിലെ എത്തിയപോള്‍ ഷഫീഖ് ഇവരെ ആക്രമിച്ചതായാണ് വിവരം. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിന്‍ ഓടി രക്ഷപെട്ടു.

വീട്ടുടമസ്ഥന്റെ തലയില്‍ കല്ലു കൊണ്ടടിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ടു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പോലീസിന് കൈമാറിയത്.വീട്ടുടമസ്ഥന്റെ പരിക്ക് ഗുരുതരമല്ല. കിണറ്റില്‍ വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് പുറത്തെത്തിച്ചത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷഫീക്ക്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പോലീസിന് നേരെ ബോംബെറിഞ്ഞത്. രണ്ട് പ്രാവശ്യം ഷഫീക്ക് ബോംബ് എറിഞ്ഞെന്നാണ് വിവരം.

 

 

Latest