Connect with us

Kerala

കാപ്പ പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവുള്ള പ്രതി ഒളിവില്‍; പോലീസ് വീണ്ടും കേസെടുത്തു

2022ല്‍ ആറ് മാസത്തേക്ക് കരുതല്‍ തടങ്കലില്‍ ഇയാളെ പാര്‍പ്പിച്ചിരുന്നു

Published

|

Last Updated

പത്തനംതിട്ട | കാപ്പ പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവുള്ള പ്രതിക്കെതിരെ കേസെടുത്ത് പോലീസ്. അടൂര്‍ പറക്കോട് ഇജാസ് മന്‍സില്‍ ഇജാസ് റശീദ് (26)നെതിരെയാണ് കാപ്പ വകുപ്പ് പ്രകാരം പോലീസ് വീണ്ടും കേസെടുത്തത്. പ്രതി ഒളിവില്‍ കഴിയുന്നതിനാല്‍ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പ്രതിയാക്കി അടൂര്‍ പോലീസ് വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളിയാണ് കേസെടുത്തത്. യുവാവിനെതിരെ അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഇതുവരെ 12 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അടൂര്‍, പന്തളം പോലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്ക് കേസുകള്‍ നിലവിലുള്ളത്. 2022ല്‍ ആറ് മാസത്തേക്ക് കരുതല്‍ തടങ്കലില്‍ ഇയാളെ പാര്‍പ്പിച്ചിരുന്നു.

 

Latest