Connect with us

Kerala

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കും; 18ലക്ഷം അനുവദിച്ചു

ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | പിണറായി സര്‍ക്കാരിന്റെ പരസ്യം കേരളത്തിന് പുറത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി 18ലക്ഷം അനുവദിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ഡല്‍ഹി എന്നിവടങ്ങളിലെ നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് പരസ്യം പ്രദര്‍ശിപ്പിക്കുക.ഒന്നരമിനിട്ടാണ് വിഡിയോയുടെ ദെെര്‍ഘ്യം.

പരസ്യത്തുക അനുവദിച്ചുകൊണ്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ സവിശേഷമായ നേട്ടങ്ങള്‍, വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍, എന്നിവയാണ് പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

---- facebook comment plugin here -----

Latest