Connect with us

National

യുപിയില്‍ യുവതിക്കും മകള്‍ക്കുംനേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 27കാരിയ്ക്കും മൂന്ന് വയസുകാരി മകള്‍ക്കുംനേരെയാണ് രണ്ടുപേര്‍ ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

അമേഠി| ഉത്തര്‍പ്രദേശിലെ അമേഠിയില്‍ യുവതിക്കും മകള്‍ക്കുംനേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 27കാരിയ്ക്കും മൂന്ന് വയസുകാരി മകള്‍ക്കുംനേരെയാണ് രണ്ടുപേര്‍ ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇവരുടെ മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്. തുടര്‍ന്ന് ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേഠിയിലെ ഗൗരി ഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള ശുഭവത്പൂര്‍ ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് അമേഠി അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ഹരേന്ദ്ര കുമാര്‍ പറഞ്ഞു. യുവതിയെയും മകളെയും ആക്രമിച്ച് ഫോണ്‍ തട്ടിപ്പറിച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസ് സംഘവും സംഭവ സ്ഥലം പരിശോധിച്ചന്നെും എഎസ്പി കൂട്ടിച്ചേര്‍ത്തു.