Connect with us

National

മംഗളുരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കുനേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് അറസ്റ്റില്‍

മലയാളിയായ പെണ്‍കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റതെന്ന് ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് പറഞ്ഞു.

Published

|

Last Updated

മംഗളുരു|ദക്ഷിണ കന്നഡയിലെ കഡബയിലുള്ള സര്‍ക്കാര്‍ പിയു കോളജില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കുനേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ രണ്ടാം പിയുസിയില്‍ പഠിക്കുന്ന അലീന സിബി, അര്‍ച്ചന, അമൃത എന്നിവര്‍ക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിന്‍ (23)അറസ്റ്റിലായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അബിന്‍ എം.ബി.എ വിദ്യാര്‍ഥിയാണ്.

വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെ ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മലയാളിയായ പെണ്‍കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റതെന്നും മറ്റ് രണ്ട് വിദ്യാര്‍ഥികളുടെ പൊള്ളല്‍ നിസാരമാണെന്നും ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് അറിയിച്ചു. പ്രണയ പരാജയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

 

 

 

 

Latest