Kerala
കണ്ണൂരില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം
വീട്ട് വരാന്തയിലിരിക്കുകയായിരുന്ന രാജേഷിന് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു

കണ്ണൂര്‍ | ചെറുപുഴയില്‍ വീട്ടില്‍വെച്ച് യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രാപ്പൊയില്‍ പെരുന്തടം സ്വദേശി രാജേണ്ടഷിന് നേരെയാണ് ആക്രമണം. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. വീട്ട് വരാന്തയിലിരിക്കുകയായിരുന്ന രാജേഷിന് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രിയായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----