Connect with us

sameer wankhede

പതിനെട്ട് വയസിന് മുമ്പ് ബാര്‍ ലൈസന്‍സ് സ്വന്തമാക്കി; സമീര്‍ വാങ്കഡെയുടെ ഹോട്ടലിന് താഴിട്ട് കലക്ടര്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ

Published

|

Last Updated

മുംബൈ | ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു. നവി മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന്റേയും ഹോട്ടലിന്റേയും ലൈസന്‍സ് താനെ ജില്ലാ കലക്ടര്‍ രാജേഷ് നര്‍വേകര്‍ ആണ് റദ്ദാക്കിയത്. സദ്ഗുരു ഹോട്ടലിന് ലൈസന്‍സ് നേടിയെടുക്കാനായി തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന് കാണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

താനെ എക്‌സൈസ് സൂപ്രണ്ടിന്റേയും സമീര്‍ വാങ്കഡെയുടെ അഭിഭാഷകന്റേയും ഭാഗം പരിഗണിച്ച ശേഷമാണ് നടപടി. 1997ല്‍ ലൈസന്‍സ് സ്വന്താക്കുമ്പോള്‍ വാങ്കഡെക്ക് 18 വയസ്സില്‍ താഴെയായിരുന്നു പ്രായം. ലൈസന്‍സ് സ്വന്തമാക്കാന്‍ 21 വയസ് വേണമെന്നാണ് ചട്ടം. പ്രായം കൂടുതല്‍ കാണിക്കാന്‍ രേഖകളില്‍ തിരിമറി നടത്തി എന്നാണ് കലക്ടര്‍ കണ്ടെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest