National
രാഹുലിനെ രാവണനായി ചിത്രീകരിച്ച നടപടി; ബി ജെ പി ആസ്ഥാനത്തിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം
'ഇതാ പുതിയകാലത്തെ രാവണന്‍. വിനാശകാരിയാണ് അയാള്‍. ധര്‍മവിരുദ്ധന്‍. രാമവിരുദ്ധന്‍. അയാളുടെ ലക്ഷ്യം ഭാരതത്തെ തകര്‍ക്കലാണ്' - എന്ന കുറിപ്പോടെയാണ് രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചത്.
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബി ജെ പി നടപടിക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബി ജെ പി ആസ്ഥാനത്തിനു മുമ്പിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഭാരതം അപകടത്തിലാണ് എന്ന തലവാചകത്തോടെ, ‘ഇതാ പുതിയകാലത്തെ രാവണന്‍. വിനാശകാരിയാണ് അയാള്‍. ധര്‍മവിരുദ്ധന്‍. രാമവിരുദ്ധന്‍. അയാളുടെ ലക്ഷ്യം ഭാരതത്തെ തകര്‍ക്കലാണ്’ – എന്ന കുറിപ്പോടെയാണ് ബി ജെ പി രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണം, ജോര്‍ജ് സോറോസിന്റെ സംവിധാനം എന്ന കുറിപ്പോടെയാണ് ഏഴു തലകളോടു കൂടിയ രാഹുലിന്റെ പോസ്റ്റര്‍ ബി ജെ പി എക്‌സില്‍ പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രാവേളയിലുള്ള രാഹുലിന്റെ താടിയുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചത്.