Connect with us

Kasargod

ആക്ഷന്‍ 24; കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃപരിശീലനം ശനിയാഴ്ച സഅദിയ്യയില്‍

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍, സോണ്‍ ഭാരവാഹികള്‍ എന്നിവരാണ് ക്യാമ്പിലെ പ്രതിനിധികള്‍

Published

|

Last Updated

 

കാസര്‍കോട് | പ്രവര്‍ത്തകര്‍ക്ക് സമഗ്ര നേതൃപരിശീലനം നല്‍കുന്നതിനും കര്‍മ പദ്ധതി പഠനത്തിനുമായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആക്ഷന്‍ 24 ക്യാമ്പ് ശനിയാഴ്ച ദേളി സഅദിയ്യയില്‍ നടക്കും.

ജില്ലാ ഉപാധ്യക്ഷന്‍ ഹകീം ഹാജി കളനാട് രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഹസന്‍ അസ്സഖാഫ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് നേതൃത്വം നല്‍കും. ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ ഹാജി ബേവിഞ്ച പതാക ഉയര്‍ത്തും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.

ഇബ്രാഹീം ബാഖവി മേല്‍മുറി, മജീദ് കക്കാട്, സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. മൂസല്‍ മദനി തലക്കി പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലാണ് കാമ്പ് അമീര്‍.

സംഘനാ ചര്‍ച്ചകള്‍ക്ക് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കന്തല്‍ സൂപ്പി മദനി, വി സി അബ്ദുല്ല സഅദി, യൂസുഫ് മദനി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, എം പി മുഹമ്മദ് മണ്ണംകുഴി, ബശീര്‍ പുളിക്കൂര്‍, സി എല്‍ ഹമീദ് നേതൃത്വം നല്‍കും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സിലര്‍മാര്‍, സോണ്‍ ഭാരവാഹികള്‍ എന്നിവരാണ് ക്യാമ്പിലെ പ്രതിനിധികള്‍.
ജൂണില്‍ ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളിലായി തുടര്‍ പരിശീലനം നടക്കും.