National
ആശുപത്രിയില്‍ റീല്‍സ് ഷൂട്ട് ചെയ്ത 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി
സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി കോളോജ് അധികൃതര്‍ അറിയിച്ചു.
ബെംഗളൂരു| ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ച 38 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചതിന്
കര്‍ണാടകയിലെ ഗദഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് കൂടി നീട്ടിയതായി കോളോജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ റീല്‍സ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്.
ഇത്തരത്തില്‍ വിഡിയോ ചിത്രീകരിച്ചത് ഗുരുതര തെറ്റാണെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ഇത് ആശുപത്രിക്ക് പുറത്ത് വെച്ച് ചെയ്യണമായിരുന്നെന്ന് സംഭവത്തില്‍ കോളേജ് ഡയറക്ടറായ ഡോ. ബാസവരാജ് ബൊമ്മനഹള്ളി പ്രതികരിച്ചു. കൂടാതെ പത്തോ ഇരുപതോ ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഹൗസ്മാന്‍ഷിപ്പ് ഈ സംഭവത്തിന്റെ പശ്ചാലത്തലത്തില്‍ അടുത്ത പത്തുദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ടെന്നും കോളേജ് ഡയറക്ടര്‍ അറിയിച്ചു . അതേസമയം ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോളേജ് വിദ്യാര്‍ഥികളുടെ റീല്‍സും വിവാദമായിരിക്കുന്നത്.