Connect with us

kerala school reopening

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി: മന്ത്രി ശിവന്‍കുട്ടി

ട്രൈബല്‍ സ്‌കൂളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം

Published

|

Last Updated

തിരുവനന്തപുരം|  സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എല്ലാം സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തും. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ട്രൈബല്‍ സ്‌കൂളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. പൊന്മുടി യു പി സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കും. എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചാല്‍ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണും.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ട. സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. പുതിയ ടൈംടേബിളില്‍ ഓണ്‍ലൈന്‍ പഠനവും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest