Connect with us

caste discrimination

ദളിത് വിദ്യാർഥിനിയുടെ സമരം: അധ്യാപകനെ മാറ്റി

അധ്യാപകനെ മാറ്റുമെന്ന് ഇന്ന് രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉറപ്പ് നൽകിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  എം ജി സര്‍വകലാശാലയിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടിയുള്ള ദളിത് വിദ്യാർഥിനിയുടെ സമരം തുടരുന്നതിനിടെ ആരോപണവിധേയനായ അധ്യാപകനെ മാറ്റി. നന്ദകുമാർ കളരിക്കലിനെയാണ് നാനോ ടെക്നോളജി വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല വി സി സാബു തോമസിനാണ്.  അധ്യാപകനെ മാറ്റുമെന്ന് ഇന്ന് രാവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്ന ന്യായമാണ് സർവകലാശാല നടത്തുന്നത്.
ദളിത് വിദ്യാര്‍ഥിനി ദീപ പി മോഹനനാണ് ദിവസങ്ങളായി സർവകലാശാലക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നത്. മന്ത്രി ഉറപ്പ് മാത്രം പോരായെന്നും നടപടി വേണമെന്നും ദീപ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest