LJD Issue
പാര്‍ട്ടിയില്‍ വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടി: എം വി ശ്രേയാംസ് കുമാര്‍
പാര്‍ട്ടി പിളരില്ല; നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനം
കോഴിക്കോട് തനിക്കെതിരെ പാര്‍ട്ടിയില്‍ ചിലര്‍ നചത്തുന്ന വിമത പ്രവര്‍ത്തനം കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍. വിമതസ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്ക് മുമ്പില്‍ ഇപ്പോഴും വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല. വിഷയം നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിയെ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് വിമത നേതാക്കളും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമാണ് നേതാക്കള്‍ നീക്കം പരസ്യമാക്കിയത്. പാര്‍ട്ടി സ്ഥാപകന്‍ വീരേന്ദ്രകുമാറിന്റെ മകന്‍ പാര്‍ട്ടിയുടെ അന്തകനായി മാറരുതെന്ന് വിമത നേതാവ് ഷെക്ക് പി ഹാരിസ് പരിഹസിച്ചിരുന്നു.രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആള്‍ നിയമസഭയിലേക്കും മത്സരിച്ചു. ആര്‍ക്കാണ് അധികാര കൊതിയെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.