മുസ്്‌ലിം ലീഗില്‍ പുനസ്സംഘടന നടക്കാനിരിക്കെ പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ നീക്കം നടക്കുന്നതായി മനസ്സിലാക്കി പ്രതിരോധം ഒരുക്കാന്‍ കെ എം ഷാജിയുടെ ശ്രമം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കളയാം എന്ന് ആരും കരുതേണ്ടെന്നാണ് കെ എം ഷാജി വിദേശത്ത് നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം എന്നാണു വിലയിരുത്തപ്പെടുന്നത്.
പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.പി.എമ്മുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്നു എന്നു പ്രചരിപ്പിച്ച് പരോക്ഷമായി എതിര്‍ത്തുകൊണ്ടു തന്റെ പക്ഷത്ത് ആളെ കൂട്ടുകയാണു ഷാജിയുടെ ഇപ്പോഴത്തെ നീക്കം. മെമ്പര്‍ഷിപ്പ് കാമ്പയിനോടെ തുടങ്ങുന്ന പാര്‍ട്ടി പുനഃസംഘടനയില്‍ പാര്‍ട്ടിക്കകത്ത് തനിക്ക് അനുകൂലമായി ഒരു വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനാണു ഷാജി ശ്രമിക്കുന്നതെന്നു നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം
---- facebook comment plugin here -----