Connect with us

DR PRABHUDAS

കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി; സ്ഥലംമാറ്റം

ആരോഗ്യ മന്ത്രിക്കെതിരായ പരസ്യ പ്രതികരണത്തെത്തുടര്‍ന്നാണ് നടപടി എന്നാണ് സൂചന

Published

|

Last Updated

തിരുവനന്തപുരം | തുടര്‍ച്ചയായി ശിശുമരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്ത അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇയാളെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് സ്ഥലം മാറ്റം. ആരോഗ്യ മന്ത്രിക്കെതിരായ പരസ്യ പ്രതികരണത്തെത്തുടര്‍ന്നാണ് നടപടി എന്നാണ് സൂചന.

ഇല്ലാത്ത യോഗത്തിന് തന്നെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചുവെന്ന് നേരത്തെ പ്രഭുദാസ് പ്രതികരണം നടത്തിയിരുന്നു. ശിശുമരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചതും ആരോഗ്യ വകുപ്പിനെ പ്രകോപിപ്പിച്ചിരുന്നു.

എന്നാല്‍, ഭരണ സൗകര്യാര്‍ഥമാണ് സ്ഥലം മാറ്റമെന്നാണ് വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. ഇദ്ദേഹത്തിന് പകരം പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാന് കോട്ടത്തറ ആശുപത്രിയുടെ ചുമതല നല്‍കിയിട്ടുണ്ട്.

Latest